നല്ല ഭരണമാണ് രാജ്യപുരോഗതിയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

നല്ല ഭരണമാണ് രാജ്യപുരോഗതിയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടുത്തെ സംസ്‌കാരമാണ് നമ്മുടെ ശക്തി. ഇവിടത്തെ സംഗീതവും നൃത്തവും കലയുമെല്ലാം ഏറെ വിലയേറിയതാണെന്നും മോഡി പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു മോഡി
ഈ നൂറ്റാണ്ട് വിജ്ഞാനത്തിന്റേതാണ്. ഇതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുവഹിക്കാനുണ്ടെന്നും മോഡി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ മേഖല റോബോട്ടുകളെ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളായി മാറരുത്. പഠിക്കുന്നത് ശാസ്ത്രമായാലും സാങ്കേതികതയായാലും വിദ്യാര്‍ഥികള്‍ ഊര്‍ജ്ജസ്വലായിരിക്കണമെന്നത് പ്രധാനമാണെന്നും മോഡി പറഞ്ഞു.
ഇന്ന് ലോകത്തിന് ആവശ്യം മികച്ച അധ്യാപകരെയാണ്. നല്ല വിദ്യാഭ്യാസം മികച്ച അധ്യാപകരെ വളര്‍ത്തിയെടുക്കും. മികച്ച അധ്യാപകരെ എങ്ങിനെ കൊണ്ടുവരാമെന്നതിനെ കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























