കാശ്മീരില്‍ പിഡിപി-ബിജെപി കൂട്ടുകെട്ടിന് സാധ്യത, ബിജെപിയുമായി സഖ്യത്തിനില്ലന്ന് നാഷണല്‍കോണ്‍ഫറസ്

ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധ്യത. ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ ഇതു സംബന്ധിച്ച് പരസ്പരം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എങ്കിലും അന്തിമ തീരുമാനമായില്ലന്ന് മുതിര്‍ന്ന പിഡിപി നേതാവ് കാശ്മീരില്‍ പറഞ്ഞു.
ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷെ, അതിന്റെ ആരംഭഘട്ടം മാത്രമേ ആയിട്ടുള്ളൂ. എന്തെങ്കിലും രീതിയിലുള്ള വെളിപ്പെടുത്തലിനു സമയം ആയിട്ടില്ലെന്നും പിഡിപി വക്താവ് പാര്‍ട്ടി വക്താവ് സമിര്‍ കോള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയുമായി സഖ്യം ചേരുന്നതിനെ പിഡിപിയിലെ ഒരു വിഭാഗം ആളുകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടിയ പാര്‍ട്ടികളാണിവ. 28 സീറ്റ് നേടിയ പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയും 25 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തുമായിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് മുതിര്‍ന്ന പിഡിപി നേതാവ് മുസാഫര്‍ ഹുസൈന്‍ ബീഗവുമായി രണ്ടു തവണ ചര്‍ച്ച നടത്തി.
അതേസമയം സജീവ സഖ്യചര്‍ച്ചകള്‍ നടന്ന ബിജെപി-എന്‍സി സഖ്യം ഉണ്ടാകില്ലെന്ന് നാഷനല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല വ്യക്തമാക്കി. 44 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. എന്നാല്‍ ഒരു പാര്‍ട്ടിക്കും ഇവിടെ വേണ്ട ഭൂരിപക്ഷമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























