തിരഞ്ഞെടുപ്പുഫണ്ട്‌ശേഖരണാര്‍ത്ഥം \'കേജ്‌രിവാളിനൊപ്പം ചായ\' പദ്ധതി!

തിരഞ്ഞെടുപ്പിനു ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി ആം ആദ്മി പാര്‍ട്ടി പുതിയതായി ആവിഷ്‌കരിച്ചിരിക്കുന്നത് കൗതുകകരമായ ഒരു ആശയമാണ്. \'കേജ്‌രിവാളിനൊപ്പം ചായ\' എന്ന പരിപാടിയിലൂടെ ധനസമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നത്്. 20,000 രൂപയാണ് കേജ്‌രിവാളിനൊപ്പം ചായ കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിക്കു നല്‍കേണ്ടത്. ഇതിനുമുമ്പ് കേജ്‌രിവാളിനൊപ്പം ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നീ പരിപാടികള്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
ഇപ്പോള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് പിരിക്കാനാണ് പുതിയ പദ്ധതി. മുന്‍ ഡല്‍ഹി നിയമ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോമ്‌നാഥ് ഭാരതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉയര്‍ന്ന രീതിയില്‍ ഫണ്ട് സ്വരൂപിക്കുന്ന ഈ പരിപാടിയില്‍ 20,000 രൂപയാണ് ചായ സല്‍ക്കാരത്തിന് ഈടാക്കുന്നതെന്ന് സോംനാഥ് വ്യക്തമാക്കി.
ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലുംആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ നേരത്തെ തന്നെ ഫണ്ട് കണ്ടെത്താനായി ഇത്തരം അത്താഴ വിരുന്നുകളില്‍ പങ്കെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























