റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യന്‍ റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജീവിതത്തിന് റെയില്‍വെയുമായി അടുത്ത ബന്ധമാണുളളതെന്ന് സ്വന്തം കുടുംബത്തെ പോറ്റാനായി റെയില്‍വെ സ്‌റ്റേഷനില്‍ ചായക്കാരനായി ജീവിച്ച കാലത്തെ അദ്ദേഹം അനുസ്മരിപ്പിച്ചു. റെയില്‍വെ യാത്രചെയ്യാനുളള ഒരു ഉപാധി മാത്രമല്ല.
ഇന്ത്യയുടെ വികസനത്തിന്റെ നട്ടെല്ലാണ്. അതിന്റെ വികസനത്തിനായി കൂടുതല്‍ പണം നല്‍കും. സദ്ഭാവന ദിനത്തില്‍ സ്വന്തം മണ്ഡലമായ വാരണാസിയിലെ ലോക്കോമോട്ടീവ് കമ്പനി സന്ദര്‍ശിക്കുമ്പോഴാണ് റെയില്‍വെയുടെ സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ അജന്‍ഡയിലില്ലെന്ന് മോഡി അറിയിച്ചത്. റെയില്‍വെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ പുരോഗതിക്ക് കാരണമാവുമെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























