റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനില്‍ സ്‌പോടനം നടത്തുമെന്ന് തീവ്രവാദികള്‍

റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനില്‍ സ്‌പോടനം നടത്തുമെന്ന് തീവ്രവാദികള്‍. രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്ക് ഭീകരരുടെ ഭീഷണി. ഇ-മെയില്‍ വഴിയാണ് മന്ത്രിമാര്‍ക്ക് ഭീഷണിവന്നത്.
\'ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുമാണ്. നിങ്ങള്‍ക്ക് വലിയൊരു അപ്രതീക്ഷിത സമ്മാനം നല്‍കാനുള്ള തയാറെടുപ്പിലാണ്. ജനുവരി 26ന് രാജസ്ഥാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തും. നിങ്ങള്‍ക്കു തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞുകൊള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
10 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്കും ആറ് സഹമന്ത്രിമാര്‍ക്കുമാണ് സന്ദേശം വന്നിരിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും വ്യാജ ഇ-മെയില്‍ അയച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പെഷാവറില്‍ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 130 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























