സുഭാഷ് ചന്ദ്രബോസിന് ഭാരത രത്‌ന പുരസ്‌കാരം സമ്മാനിക്കാന്‍ നരേന്ദ്ര മോഡി ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്

നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരത രത്‌ന പുരസ്‌കാരം സമ്മാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുഭാഷ് ചന്ദ്രബോസ് ഇപ്പോഴും ജീവിക്കുന്നുവെന്ന് വിശ്വസിക്കുന്ന കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് അത് പ്രഖ്യാപിക്കാതിരുന്നതെന്നും സൂചനയുണ്ട്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം സുഭാഷ് ചന്ദ്ര ബോസിനു പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ അടുത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന് അതില്‍ താത്പര്യവുമുണ്ടായിരുന്നു. എന്നാല്‍, നേതാജിക്ക് മരണനാന്തര ബഹുമതിയായി പുരസ്‌കാരം നല്‍കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല.
1945ല്‍ ഫോര്‍മോസയില്‍നിന്ന് വിമാനത്തില്‍ മടങ്ങുമ്പോള്‍ നേതാജി അപ്രത്യക്ഷനായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്നതുസംബന്ധിച്ച് ഇന്നും കൃത്യമായ വിവരങ്ങളില്ല. നേതാജിയുടെ കുടുംബവും അദ്ദേഹത്തിന്റെ ആരാധകരും വിശ്വസിക്കുന്നത് നേതാജി ജീവിച്ചിരുപ്പുണ്ടെന്നും എന്നെങ്കിലും മടങ്ങിവരുമെന്നുമാണ്. ഈ വിശ്വാസം തകരാതിരിക്കുന്നതിനാണ് പുരസ്‌കാരം പോലും വേണ്ടെന്നുവെക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. നേതാജി ഭാരതരത്‌നത്തിനും മീതെയാണെന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടി സുഗത ബോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























