ചുംബനത്തിലൂടെ ഭക്തരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന വ്യാജ സ്വാമി അറസ്റ്റില്‍

ചുംബനത്തിലൂടെ ഭക്തരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന വ്യാജ ആള്‍ദൈവത്തെ ഹൈദരബാദ് പൊലീസ് പിടികൂടി. ചുംബന ബാബയെന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ആലിംഗനത്തിലൂടെയും ചുംബനത്തിലൂടെയുമാണ് ഇയാള്‍ വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കിയിരുന്നത്.
ആളിനെ വെച്ച് തന്റെ അത്ഭുതങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് ചുംബനവീരന്‍ ആളെ കൂട്ടുന്നത്.
ഇയാളുടെ അദ്ഭുതങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്ന കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ അയപ്പ ക്ഷേത്രത്തിനു സമീപത്തുള്ള മുറിയിലാണ് ഇയാള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്നത്. ഇയാള്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്താല്‍ സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു ഭക്തരുടെ വിശ്വാസം.
കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ഇവിടെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി വരികയായിരുന്നു. ഒട്ടേറെ ആളുകള്‍ ദിവസവും ഇയാളെ തേടിയെത്തിയിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ വ്യാജനാണെന്നു തെളിഞ്ഞത്.അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ നിര്‍ദേശപ്രകാരം ഇയാളെ മാനസിക ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























