ജസ്സീക്കാ ലാല്‍ വധത്തിലെ പ്രതിക്ക് പരീക്ഷയെഴുതാന്‍ പരോള്‍

വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പരീക്ഷയെഴുതാന്‍ പരോള്‍ അനുവദിച്ചു. മോഡല്‍ ജസീക്കാലാല്‍ വധക്കേസിലെ പ്രതി 37കാരനായ മനു ശര്‍മ്മയ്ക്കാണ് പരീക്ഷയെഴുതാന്‍ ഡല്‍ഹി ഹൈക്കോടതി 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്.
പോസ്റ്റ് ഗ്രാജ്വേറ്റ് അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനാണ് പരോള്‍. യു.എന്‍ അംഗീകാരമുള്ള ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിലാണ് മനു ശര്‍മ്മ പി.ജി-ക്കു പഠിക്കുന്നത്. മനു ശര്‍മ്മയുടെ പരീക്ഷ തുടങ്ങുന്നത് ജനുവരി ഒന്നിനാണ്.
മനു ശര്‍മ്മ എന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠ് 1999 ലാണ് ജസീക്കാലാലിനെ കൊലപ്പെടുത്തിയത്. അവധിക്കാല ബെഞ്ച് ജസ്റ്റീസ് എസ്. മുരളീധര്‍ അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പരോള്‍ അനുവദിച്ചത്. ഈ കാലത്ത് ഡല്‍ഹി നഗരം വിട്ടുപോകരുതെന്നും വീടുമായോ കുടുംബാംഗങ്ങളുമായോ ബന്ധം പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























