ബിഹാറില്‍ റെയില്‍വേ തൊഴിലാളികളുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 5 പേര്‍ മരിച്ചു.

ബിഹാറില്‍ റെയില്‍വേ തൊഴിലാളികളുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി എന്‍ജിനീയര്‍ അടക്കം 5 പേര്‍ മരിച്ചു. റോതാസ് ജില്ലയിലെ കുംഹാവ് റെയില്‍വെ സ്‌റ്റേഷനു സമീപമാണ് സംഭവം. ശനിയാഴ്ച ഉച്ചക്ക് 12:30ഓടെയാണ് ദുരന്തം സംഭവിച്ചത്. തൊഴിലാളികളുടെ ഇടയിലേക്ക് അജ്മീര്‍സീലാദ് എക്‌സ്പ്രസാണ് പാഞ്ഞു കയറിയത്. മരിച്ചവരില്‍ നാല് പേര്‍ അറ്റകുറ്റപ്പണി കരാര്‍ തൊഴിലാളികളാണ്.
റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ പരിശോധനയ്ക്കു മുന്നോടിയായി ട്രാക്കില്‍ അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികള്‍. കനത്ത് മഞ്ഞു കാരണം അതുവഴി ട്രെയിന്‍ കടന്നുവന്നത് തൊഴിലാളികള്‍ കണ്ടുകാണില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























