തന്റെ കുടുംബം നാവിക സേനയുടെ ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് അരുണ്‍ ജെയ്റ്റലി

തന്റെ കുടുംബം നാവിക സേനയുടെ ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന ആരോപണം തെറ്റാണ്.
കഴിഞ്ഞ 23 ന് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാര്യയും മകളും ഗോവയിലെ സ്വകാര്യ റിസോര്‍ട്ടിലേക്കു വിമാനത്താവളത്തില്‍നിന്നു നാവിക സേന ഹെലികോപ്ടറില്‍ പറന്നെന്നാണ് ആരോപണം. \'എന്റെ മകളല്ല, മകനാണു ഭാര്യയോടൊപ്പം ഗോവയില്‍ ഉണ്ടായിരുന്നത്. ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കാനാണു ഗോവയില്‍ പോയത്. സര്‍ക്കാരിന്റെ ഒരു സംവിധാനത്തെയും അവര്‍ ദുരുപയോഗം ചെയ്തിട്ടില്ല\' അദ്ദേഹം വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ തെറ്റുതിരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























