അതിര്‍ത്തിയില്‍ പേടിച്ചോടി പാക്കിസ്ഥാന്‍; ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി ഇന്ത്യ വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയത് നാല് ഭീകരക്യാമ്പുകൾ

പാകിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടി പത്തി മടക്കി പാകിസ്ഥാന്‍. ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി ഇന്ത്യ വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയത് നാല് ഭീകരക്യാമ്പുകളാണ്. ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിലുള്ള നാലോളം ഭീകരക്യാമ്പുകള്‍ അടിയന്തരമായി അടപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം ഇനിയും ഉണ്ടാകാന്‍ ഇടയുണ്ടെന്ന സൂചനകള്‍ക്ക് പിന്നാലെ പാക് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്യാമ്പുകള്‍ അടച്ചുപൂട്ടിയതെന്നാണ് വിവരം.
പാക് അധീന കാശ്മീരിലെ നിക്യാലില്‍ കഴിഞ്ഞ മാര്‍ച്ച് 16ന് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും തീവ്രവാദ സംഘടനയായ ലെഷ്‌കറെ ത്വയിബയുടെയും ഉന്നത വൃത്തങ്ങള്‍ യോഗം ചേര്‍ന്നതായി ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ ഈ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും രഹസ്യാന്വേഷണ ഏജന്‍സികക്ക് വിവരം ലഭിച്ചു. ഇനി ഇന്ത്യയ്‌ക്കെതിരെ വെടിനിറുത്തല്‍ ലംഘനം നടത്തിയാല്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് യോഗത്തില്‍ അഭിപ്രായം ഉയരുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നിക്യാലിലെയും കൊട്‌ലിലെയും ഭീകരക്യാമ്പുകളും ഓഫീസുകളും അടച്ചുപൂട്ടിയത്. ലഷ്‌കര്‍ തീവ്രവാദി നേതാവ് അഷ്ഫഖ് ബാരാല്‍ നേരിട്ട് നടത്തിയിരുന്ന നാല് ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടിയതായി ഇവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വിവരം നല്‍കിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള രണ്ട് ഭീകരക്യാമ്പുകള്‍ നിറുത്തിയതായും വിവരമുണ്ട്.അതേസമയം, ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിറുത്തല്‍ ലംഘനം തുടരുന്നതായാണ് വിവരം. ഈ വര്‍ഷം ഇതുവരെ 634 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1629 വെടിനിറുത്തല്‍ ലംഘനങ്ങളും പാകിസ്ഥാനില്‍ നിന്നുമുണ്ടായി. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഓരോ പ്രകോപനത്തിനും ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുന്നുണ്ടെന്നാണ് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha