സുരക്ഷയും, സമൃദ്ധിയും സമാധാനവുമുള്ള പുതിയ ഭാരതം നിര്‍മ്മിച്ചുവരുകയാണ്; മീററ്റിന്റെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ആവേശോജ്വല തുടക്കം

മീററ്റിന്റെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ആവേശോജ്വലമായ തുടക്കം. സുരക്ഷയും, സമൃദ്ധിയും സമാധാനവുമുള്ള പുതിയ ഭാരതം നിര്‍മ്മിച്ചുവരുകയാണെന്നും, സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ധൈര്യം കാണിച്ച സര്‍ക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാന സേവകന്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. അതെ താന്‍ കാവല്‍ക്കാരനാണെന്നും, കാവല്‍ക്കാരന് ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്താന്‍ ധൈര്യം കാണിച്ച കാവല്‍ക്കാരന്റെ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനിക നടപടികളില്‍ പോലും വിശ്വാസം കാണിക്കാതെ രാജ്യത്തെ വിമര്‍ശിച്ചവര്‍ ഇന്ന് പാകിസ്ഥാന്റെ ഹീറോ ആണെന്നും രാജ്യത്തിന്റെ ഉയര്‍ച്ചയും , ഉന്നമനവുമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ പാകിസ്ഥാന്റെ ഉന്നമനമാണോ എന്ന് നരേന്ദ്രമോദി ജനങ്ങളോട് ചോദിച്ചു.
രാജ്യത്തിന് ഇപ്പോള്‍ ബഹിരാകാശത്തും കാവല്‍ക്കരനുണ്ടെന്നും, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പരീക്ഷണം നടത്താന്‍ ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി . എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ നരേന്ദ്രമോദി രാഷ്ട്ര നിര്‍മ്മാണത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ഇന്നും നാളെയുമായി ആറു തെരഞ്ഞെടുപ്പ് റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് .
https://www.facebook.com/Malayalivartha