Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്' സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി

29 MARCH 2019 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി. 'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തില്‍ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്'' സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തില്‍ എന്‍.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്റെ വാക്കുകളാണിത്.
കേസില്‍ മതിയായ തെളിവുകള്‍ സൂക്ഷ്മതയോടെ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന്റെ നേര്‍ക്കാഴ്ചയാണ് വിധിന്യായത്തില്‍ മുഴച്ചുനില്‍ക്കുന്നത്. മാര്‍ച്ച് 20നാണ് പ്രമാദമായ കേസില്‍ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ, കമര്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ പ്രത്യേക കോടതി വെറുതെവിട്ടത്.

തീവ്രവാദത്തിന് മതമില്ല, കാരണം ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല. പൊതുജനാഭിപ്രായമോ രാഷ്ട്രീയ അജണ്ടയോ അടിസ്ഥാനമാക്കിയുള്ളതല്ല കോടതി നടപടികള്‍. രേഖാമൂലമുള്ള തെളിവുകളും നിയമവശങ്ങളും പരിശോധിച്ചു മാത്രമേ കോടതിക്ക് വിധിന്യായം പ്രഖ്യാപിക്കാനാകൂ. ഹീനമായ കുറ്റകൃത്യം മതിയായ തെളിവുകളുടെ അഭാവത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടിവരുന്നത് വേദനയുടെ ആഴം കൂട്ടുന്നു' വിശദമായ വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.
കേസിന്റെ ഗുരുതരാവസ്ഥയും സംശയങ്ങളും തെളിവായി സ്വീകരിക്കാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. യുക്തിസഹമായ സംശയങ്ങള്‍ക്കപ്പുറം രേഖപ്പെടുത്തപ്പെട്ട തെളിവുകളിലൂടെ മാത്രമേ ആരോപിക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാനാകൂ. പ്രോസിക്യൂഷന്‍ കുറച്ച് തെളിവുകള്‍ അവിടെയും ഇവിടെയുമായി പറഞ്ഞതുകൊണ്ട് പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനാകില്ല.
ക്രിമിനല്‍ കേസുകളില്‍ ധാര്‍മികതയുടെ പേരില്‍ ശിക്ഷ വിധിക്കാനാകില്ല. തെളിവുകള്‍ തന്നെയാണ് പ്രധാനം. എല്ലാ സംശയങ്ങള്‍ക്കും അതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയണം.

കേസിന്റെ സര്‍വസാഹചര്യങ്ങളും ഒന്നുപോലും വിട്ടുകളയാതെ കോര്‍ത്തിണക്കി സമര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്. സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
ശാസ്ത്രീയവും രേഖാമൂലവുമുള്ള തെളിവുകള്‍ അവര്‍ ഹാജരാക്കിയിട്ടില്ല. കുറ്റകൃത്യത്തെ ഒരുപോലെ കാണുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മനഃപ്രയാസമുണ്ടാകുന്നതായി പൊതുവില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മുസ്‌ലിം തീവ്രവാദമെന്നും ഹിന്ദു മൗലികവാദമെന്നും മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള ആകമ്രണമെന്നുമൊക്കെയാണ് അവര്‍ വിലയിരുത്തുന്നത്. ഒരു കുറ്റകൃത്യത്തെയും ഇങ്ങനെ ബ്രാന്‍ഡ് ചെയ്യുന്നത് നീതീകരിക്കാനാകില്ല. 2007 ഫെബ്രുവരി 18നാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടായത്.
ഹരിയാനയിലെ പാനിപ്പത്തിലുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്‍.ഐ.എ അന്വേഷിച്ച കേസില്‍ 2011 ജൂലൈയില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അക്രമത്തിന്റെ സൂത്രധാരനായ സുനില്‍ ജോഷി വെടിയേറ്റ് മരിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അവശേഷിക്കുന്നവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends