ജമ്മുവില്‍ പിഡിപി-ബിജെപി സഖ്യം, പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രി ആകും

ദിവസങ്ങള്‍ നീണ്ട് നിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ജമ്മുകാശ്മീരില്‍ പിഡിപിയും ബിജെപിയും കൊകോര്‍ക്കാന്‍ തീരമാനം .ഗവര്‍ണര്‍ എന്‍.എന്‍. വോറയുടെ ഇടപെടലാണ് ഈ കൂട്ടുകെട്ടിന് പിന്നില്‍. സംസ്ഥാനത്ത് സുസ്ഥിര ഭരണത്തിനും വികസനത്തിനും ഈ കൂട്ടുകെട്ട് ആവശ്യമാണെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കളെ അദ്ദേഹം ബോദ്ധ്യപ്പെടുത്തിയതായാണ് സൂചന.
പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദാകും മുഖ്യമന്ത്രിയാവുക. ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയേക്കും. പി.ഡി.പിയില്‍ നിന്ന് ആറ് പേരും ബി.ജെ.പിയില്‍ നിന്ന് എട്ട് പേരും മന്ത്രിമാരാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























