മുംബൈയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ സദാചാരവാദികളായ സ്ത്രികളുടെ ആക്രമണം

മുംബൈയില്‍ ഉല്ലാസ് നഗറിന് അടുത്തുള്ള സ്‌കൈവാക്കില്‍ ഒന്നിച്ചിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ നേരിട്ടത് കൂട്ടമായെത്തിയ് പെണ്‍പ്പട. എന്തിനിവിടെ ഇരിക്കുന്നതെന്നും കൂടെ ഇരിക്കുന്നത് ആരെന്നും ചോദിച്ചായിരുന്നു സദാചാര വാദികളായ പെണ്‍പ്പടയുടെ ആക്രമണം.
ആക്രോശിച്ച് വന്ന പെണ്‍സദാചാര വാദികളുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ചിതറിയോടി. കൈയ്യില്‍ കിട്ടിയ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ഇവരുടെ കൂടെവന്ന പുരുഷന്‍മാരും മറന്നില്ല. സംഭവം സംസ്ഥാനത്ത് വന്‍ വിവാദമായി. ഹിന്ദു സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മുംബൈയില്‍ ഇപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുയാണ്. ഇതിന് മുമ്പ് ബാംഗ്ലൂരും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കേരളം, ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങളിലാണ് സഹാചാര വാദികളുടെ പേരില്‍ അക്രമണങ്ങള്‍ ഉണ്ടാവുന്നത്. ഇതിനു മുമ്പ് പുരുഷന്‍മാരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളെ ഇറക്കിയുള്ള അക്രമമാണ് സദാചാര വാദികളുടെ പുതിയ രീതിയെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























