രാജ്യത്തെ മിനിമം വേതനം 15,000 ആക്കാന്‍ നിയമഭേദഗതിക്ക് ആലോചന

രാജ്യത്തെ മിനിമം തൊഴില്‍ വേതനം മാസം 15,000 രൂപയാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ചുള്ള നിയമഭേദഗതിക്കായി വൈകാതെ സംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിക്കുമെന്നറിയുന്നു. എന്നാല്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നതുപോല സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ഇത് ഒരുപോലെ പ്രവര്‍ത്തികമാക്കുക ബുദ്ധിമുട്ടാണെന്ന് ഈ മേഖലയില്‍ നിന്നുതന്നെ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
1948 ലെ ദേശീയ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ 45 തൊഴിലുകളാണ് ഉള്ളത്. സംസ്ഥാനങ്ങള്‍ക്ക് 1,600 തൊഴിലുകള്‍ വരെ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താമെന്നുണ്ട്. മിനിമം വേതനം പുതുക്കിക്കൊണ്ടുള്ള നിയമഭേദഗതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ആയാല്‍ മിക്ക സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി ഇരട്ടിയാകുമെന്നാണു കരുതപ്പെടുന്നത്.
ഇപ്പോള്‍ മിനിമം വേതനം പല സംസ്ഥാനങ്ങളിലും പല നിരക്കിലാണ്. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ ബിഹാറുകാരാണ്. ബിഹാറിലെ മിനിമം വേതനം എന്‍ജിനീയറിങ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 288 രൂപയും ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 205 രൂപയുമാണ്. 241 രൂപയാണ് ഹരിയാനയിലെ മിനിമം വേതനം. നാഗാലാന്‍ഡില്‍ ദിവസക്കൂലിക്കാരന് 110 രൂപ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 300നും 350 നും ഇടയ്ക്കാണ് മിനിമം വേതനം.
കേരളമാണ് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന സംസ്ഥാനങ്ങളിലൊന്ന്. രാജ്യത്തെ തൊഴില്‍ശേഷിയുടെ നല്ലൊരു ശതമാനം അസംഘടിത മേഖലയിലായതിനാല്‍ ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അസംഘടിത മേഖലയില്‍ നിശ്ചിത കൂലി നല്‍കുന്നുണ്ടെന്നു തെളിയിക്കുന്നത് എളുപ്പവുമല്ല. എന്നാല്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ളവ നടപ്പാക്കുകയാണെങ്കില്‍ ഇവ പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പിക്കാമെന്നും ഇവര്‍ പറയുന്നു. സാമൂഹിക സുരക്ഷാ മേഖലയില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നരേന്ദ്ര മോഡി തൊഴിലാളികളുടെ പിന്തുണ തിരികെപ്പിടിക്കുന്നതിനു വേണ്ടിയാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























