ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു; സംഭവത്തെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു

കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു. രാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വാഹനവും സിആര്‍പിഎഫ് വാഹനങ്ങളും തമ്മില്‍ വളരെ അകലത്തിലായിരുന്നുവെന്നും അതിനാല്‍ സിആര്‍പിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും ഡ്രോണ്‍ പറത്തിയതായി സംശയം; പൊലീസ് തെരച്ചില്‍ തുടരുന്നു. രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























