മുംബൈയില്‍നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് തീപ്പിടിച്ചു. ലാന്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അടിയന്തിര ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മുംബൈയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ബോയിംഗ് 737 വിമാനത്തിന്റെ മുന്‍ഭാഗത്തിന് തീപിടിച്ചത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഒരു പക്ഷി വന്ന് ഇടത് ചിറകില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് മുന്‍ ഭാഗത്തിന് തീ പിടിച്ചു. ഉടന്‍ തീ അണച്ച ശേഷം പൈലറ്റുമാര്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി ഇറക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























