രാഹുല്‍ എളിമയും ആര്‍ജ്ജവവുംമുള്ള നേതാവെന്ന് എംപി രാജേഷ് എംപി, സംഭവം വിവാദമാക്കി കോണ്‍ഗ്രസ് മുഖ പത്രം

രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ഡിവൈഎഫ്‌ഐ നേതാവും പാലക്കാട് എംപിയുമായ എം ബി രാജേഷ് രംഗത്ത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലത്ത് രാഹുല്‍ ഗാന്ധിയുമായി പങ്കുവെച്ച രണ്ട് മണിക്കൂര്‍ അഭിസ്മരണീയമാണെന്ന് എംബി രാജേഷ് പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കലിന് നല്‍കിയ അഭിമുഖത്തിലാണ് എംബി രാജേഷ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചത്.
യുവ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറിയെന്നാണ് എം ബി രാജേഷ് പറഞ്ഞത്. എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ച്ചപ്പാടും ആത്മാര്‍ത്ഥതയുമുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുലുമായി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. അവിടെയാണ് അദ്ദേഹത്തിന്റെ വ്യത്യസ്തമായ മുഖം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ആത്മര്‍ത്ഥത ആര്‍ജ്ജവം എളിമ എന്നിവ നേരിട്ട് മനസിലാക്കി. വാക്കുകളില്‍ തെല്ലും കൃത്രിമത്വമോ അമാനുഷികത്വമോ ഇല്ലെന്നും രാജേഷ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ പറഞ്ഞു കൊണ്ട് തന്നെയാണ് രാഹുല്‍ ഗാന്ധിയെ കുറിച്ച് താന്‍ പറഞ്ഞതെന്ന് രാജേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയല്ല പുകഴ്ത്തിയത്. രാഹുലെന്ന വ്യക്തിയെകുറിച്ചാണ്. പാര്‍ലമെന്റിന് അകത്തുവച്ചാണ് രാഹുലുമായി രണ്ട് മണിക്കൂര്‍ സംസാരിച്ചത്. യുവനേതാവെന്ന നിലയില്‍ പറയാനുള്ളത് കേള്‍ക്കാനും വിയോജിപ്പുകളെ കുറിച്ച് പറയാനും രാഹുല്‍ സഹഷ്ണുത കാണിച്ചു. മറ്റ് നേതാക്കളേക്കാള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുന്ന നേതാവാണ് രാഹുല്‍ എന്നാണ് തനിക്ക് മനസിലായത്. അതുകൊണ്ടാണ് ഇക്കാര്യം ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
കോണ്‍ഗ്രസിലെ തന്നെ കപില്‍ സിബര്‍, പി ചിദംബരം തുടങ്ങിയ നേതാക്കള്‍ സംസാരിക്കാന്‍ പോലും തയ്യാറാകാതെ തലക്കനം കാണിക്കുന്നവരാണ്. മറിച്ച് കോണ്‍ഗ്രസിലുള്ള ജയറാം രമേശ് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെ കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണ്. ചിദംബരമെന്ന ധനമന്ത്രിയേക്കാള്‍ എന്തുകൊണ്ടും വ്യക്തിപരമായി മികച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണ്. ഇങ്ങനെ രാഷ്ട്രീയ നിലപാടുകള്‍ മാറ്റിവച്ച് രാഹുല്‍ ഗാന്ധി നല്ലൊരു വ്യക്തിയാണെന്നാണ് താന്‍ പറഞ്ഞത്. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എം ബി രാജേഷ് മറുനാടനോട് പറഞ്ഞ
രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള തന്റെ നിലപാടുകള്‍ രണ്ട് മണിക്കൂര്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചപ്പോള്‍ തന്റെ കാഴ്ച്ചപ്പാടുകള്‍ മാറിയെന്ന് ഡെക്കാണ്‍ ക്രോണിക്കില്‍ പത്രത്തില്‍ നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴിച്ചത്. എംബി രാജേഷ് എംബിയുടെ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിട്ടിണ്ട്. അതേസമയം രാജേഷ് രാഹുലിനെ പുകഴ്ത്തിയത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം വിവാദത്തിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























