അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റയില്‍, റോഡ് ഗതാഗതം താറുമാറായി. നൂറോളം ട്രെയിനുകളും 60ല്‍ അധികം വിമാനങ്ങള്‍ വൈകി. നോയിഡ എക്‌സ്പ്രസ് വേയിലും വടക്കന്‍ ഡല്‍ഹിയിലും റോഡിലെ മൂടല്‍ മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. ഉത്തര്‍പ്രദേശില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് 16 പേര്‍ മരിച്ചു.
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 16 വിമാനങ്ങള്‍ റദ്ദാക്കി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചദൂരം 100 മീറ്ററില്‍ താഴെയായതിനാലാണിത്. 30 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചു.
ഡല്‍ഹിയിലെ ഇന്നു രാവിലത്തെ കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച ഇത് 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു (കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില). ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ തണുത്ത കാറ്റും കനത്ത മൂടല്‍മഞ്ഞും ജനജീവിതം സ്തംഭിപ്പിച്ചു. 16 മരണം റിപ്പോര്‍ട്ട് ചെയ്തു. അമൃത്സറില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.
പഞ്ചാബിലും ഹരിയാനയിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ജമ്മു കശ്മീരിലും കനത്ത ശൈത്യം. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ കുറഞ്ഞ താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞു. കാര്‍ഗില്‍ ആണ് സംസ്ഥാനത്തെ ഏറ്റവും തണുത്ത പ്രദേശം. മൈനസ് 15.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ താപനില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























