കാശ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തിനുനുള്ള സാധ്യത മങ്ങി, വിശാല സര്‍ക്കാര്‍ രൂപീകരണ തന്ത്രവുമായി കോണ്‍ഗ്രസ്

കാശ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തിനുള്ള സാധ്യത മങ്ങി. എന്നാല്‍ പിഡിപിയെയും നാഷ്ണല്‍ കോണ്‍ഫറന്‍സിനെയും കൂട്ട്പിടിച്ച് വിശാല സര്‍ക്കാര്‍ രൂപീകരണ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.അണിയറയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചു കശ്മീരില്‍ ഇതുവരെയും വ്യക്തമായ തീരുമാനമെനമെടുക്കാന്‍ രാഷ്ടീയപാര്‍ട്ടികള്‍ക്കായില്ല.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച സാധ്യതകള്‍ അറിയിക്കാന്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഇന്നു ഗവര്‍ണറെ കാണും. ഗവര്‍ണര്‍ എന്‍.എന്‍. വോറ ചര്‍ച്ചകള്‍ക്ക് അനുവദിച്ച സമയപരിധി നാളെയാണ് അവസാനിക്കുക. നാളെ സന്ദര്‍ശിക്കാനാണു ബിജെപി ഗവര്‍ണറെ തീരുമാനം. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ പിഡിപിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ചേര്‍ന്നൊരു വിശാല സഖ്യമെന്ന ആശയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് മുന്നോട്ടുവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സ്ഥിരതയുള്ള സര്‍ക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്നു പിഡിപി വക്താവ് നയീം അകക്കതര്‍ പറഞ്ഞു.
ബിജെപി-പിഡിപി സഖ്യമായിരുന്നു ആദ്യം സജീവ പരിഗണനയിലിരുന്നത്. എന്നാല്‍ പിഡിപിയിലെ പല അംഗങ്ങളും ബിജെപി കൂട്ടുകെട്ടിനോടു താല്‍പര്യം കാണിക്കാതിരുന്നതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പു സംബന്ധിച്ചും സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമങ്ങളുടെ കാര്യത്തിലും ബിജെപിക്കും പിഡിപിക്കും ഭിന്നാഭിപ്രായമാണുള്ളത്.
87 അംഗ നിയമസഭയില്‍ പിഡിപി (28), ബിജെപി (25), നാഷനല്‍ കോണ്‍ഫറന്‍സ് (15), കോണ്‍ഗ്രസ് (12), ചെറുകക്ഷികള്‍ (7) എന്നിങ്ങനെയാണ് സീറ്റ് നില. ഭൂരിപക്ഷത്തിന് 44 അംഗങ്ങള്‍ വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























