എകെ-47 പിടിച്ചു ഫോട്ടോയെടുത്ത മജിസ്‌ട്രേറ്റിന്റെ പണി പോയി

ബ്രിട്ടനിലെ ഡര്‍ബി സിറ്റി കൗണ്‍സിലറും ഇന്ത്യന്‍ വംശജനുമായ അജിത് അത്‌വാള്‍ ഒഴിവുകാലം ചെലവഴിക്കാനാണ് ഇന്ത്യയില്‍ എത്തിയത്.അതിനിടയിലാണ് ഒരു എകെ-47 റൈഫിള്‍ കൈയ്യിലെത്തിയത്.
കൂടുതലൊന്നും ആലോചിച്ചില്ല; എകെ-47 കൈയിലേന്തി നന്നായി പോസുചെയ്ത് ഒരു ഫോട്ടോയുമെടുത്തു. എന്നാല്‍ ഫോട്ടോ പത്രങ്ങളില്‍ വന്നപ്പോഴാണ് പ്രശ്നമായത്.
സിറ്റി കൗണ്‍സിലില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്ന അത്‌വാല്‍ രാജിവയ്ക്കണമെന്ന് ലേബര്‍പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടു. ജുഡീഷറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് അത്‌വാലിന്റെ നടപടിയെന്ന് ജുഡീഷല്‍ കണ്‍ഡക്ട് ഇന്‍വെസ്റ്റിഗേഷന്‍സ് ഓഫീസും അഭിപ്രായപ്പെട്ടു.
ഇതെത്തുടര്‍ന്ന് അത്‌വാലിനെ മജിസ്‌ട്രേറ്റ് പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ട് ചീഫ്ജസ്റ്റീസ് ഉത്തരവിടുകയും ചെയ്തു.വിനാശകാലേ വിപരീതബുദ്ധിയെന്നു പറഞ്ഞാല്‍ മതിയല്ലോ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























