പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ക്രിസ്തുമതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ധന്‍ഗര്‍ സമുദായം

1950 മുതല്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന തങ്ങള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലാത്തതിനാല്‍ ജോലി, വിദ്യാഭ്യാസ മേഖലകളില്‍ അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ധന്‍ഗര്‍ സമുദായം പരാതിപ്പെട്ടു.
ഒരു മാസത്തിനുള്ളില്‍ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഒന്നരലക്ഷം പേര്‍ ക്രിസ്മതം സ്വീകരിക്കുമെന്നാണ് ആഗ്രയില്‍ നിന്നുള്ള സമുദായ നേതാക്കളുടെ ഭീഷണി.ആഗ്രയിലെ ഹരിയാലി വാതികയില്‍ ചേര്‍ന്ന മഹാപഞ്ചായത്തിന്റേതാണ് തീരുമാനം.
2006 ജൂലായ് 10നകം തങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതിയും എസ്.സി/എസ്.ടി കമ്മിഷനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ അതിനു തയ്യാറായിട്ടില്ലെന്നും ധന്‍ഗര്‍ മഹാസഭ (യു.പി) സംസ്ഥാന പ്രസിഡന്റ് ജെ.പി ധന്‍ഗര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ബ്രാജ് മേഖലയില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ് ധന്‍ഗര്‍ എങ്കിലും സംസ്ഥാനത്ത് ഏറ്റവും അവഗണന നേരിടുന്ന വിഭാഗം തങ്ങളാണെന്നും ജെ.പി ധന്‍ഗര്‍ ചൂണ്ടിക്കാട്ടി.
മഥുരയിലെ വൃന്ദാവനില്‍ നിന്നുള്ള ഇവര്‍ പരമ്പരാഗതമായി കന്നുകാലികളെ മേയ്ക്കുന്ന സമൂഹമാണ്. ഗോപാലകരായ ഇവര്‍ പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























