മഹാരാഷ്ട്രയില്‍ ഒരിറ്റു വെള്ളത്തിനായി സ്‌കൂള്‍ കുട്ടികള്‍ കിണറ്റിലിറങ്ങുന്നു

കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ ജീവന്‍ പണയം വച്ച് കിണറുകളില്‍ ഇറങ്ങുന്നു. കിണറുകളുടെ അടിഭാഗത്ത് മാത്രമുള്ള വെള്ളം എടുക്കാനായി ചെറിയ മണ്‍കുടങ്ങളുമായി കുട്ടികളെ കയറില്‍ കെട്ടിയ ശേഷം കിണറുകളുടെ താഴേക്ക് വിടുകയാണ് ചെയ്യുന്നത്. വളരെ അപകടം പിടിച്ച ഈ രീതിയിലുള്ള ജല ശേഖരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ നടക്കുന്നുണ്ട്.
ചെറിയ കുടങ്ങള്‍ മാത്രമായി കയറില്‍ കെട്ടി വിട്ടാല്‍ വെള്ളം ലഭിക്കാത്തതിനാലാണ് ഇത്തരത്തില്‍ കുട്ടികളെ കിണറ്റില്‍ ഇറക്കുന്നത്. മാതാപിതാക്കളോടൊപ്പം കുടിവെള്ളം ശേഖരിക്കാനായി പോകുന്ന കുട്ടികള്‍ക്ക് പലപ്പോഴും സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കാറില്ല. തങ്ങളുടെ അവസ്ഥ വളരെ കഷ്ടമാണെന്നും മാതാപിതാക്കള്‍ തങ്ങളെ സ്‌കൂളിലേക്ക് അയക്കുന്നില്ലെന്നുമാണ് ഇവിടുത്തെ കുട്ടികളുടെ പരാതി.
ഒരു വര്‍ഷത്തിലെ മൂന്നോ നാലോ മാസം മാത്രമേ ഇവിടെയുള്ള കിണറുകളില്‍ വെള്ളം കാണാറുള്ളൂ. അടുത്തെങ്ങും കുടിവെള്ളം ലഭിക്കാനില്ലാത്തതിനാല്‍ ഇവിടെയുള്ള കുടുംബങ്ങള്‍ വളരെ ദൂരെയുള്ള കിണറുകളില്‍ നിന്നും വെള്ളമെടുക്കാനായി കുട്ടികളെ അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോലും ഇവര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. കേന്ദ്ര ഗ്രാമ വികസന മന്ത്രി പങ്കജാ മുണ്ഡെയുടെ നിയോജക മണ്ഡലമാണ് ബീഡ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























