അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പെണ്‍കുട്ടിയെ പാക് സൈന്യം തിരിച്ചേല്‍പ്പിച്ചു

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ പ്രവേശിപ്പിച്ച പതിനാറുകാരിയെ പാക് സൈന്യം ബന്ധുക്കള്‍ക്ക് തിരികെയേല്‍പ്പിച്ചു. വടക്കന്‍ കശ്മീരിലെ ഉറി സ്വദേശിനിയെയാണ് തിരികെ അയച്ചത്.
അമ്മയുമായി വഴക്കിട്ട് വെള്ളിയാഴ്ച വീടുവിട്ടിറങ്ങിയ നസ്രീന ബാനോ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടക്കുകയായിരുന്നു. കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ, പാക് സൈനിക ഉദ്യോഗസ്ഥര്‍ ഫഌഗ് മീറ്റിംഗും ചേര്‍ന്നിരുന്നു.
നിയന്ത്രണ രേഖയ്ക്കു സമീപം ഉറിയിലെ സൗര ഗ്രാമത്തിലാണ് നസ്രീന ബാനോയുടെ വീട്. കമാന്‍ പോസ്റ്റ് വഴിയാണ് പെണ്‍കുട്ടിയെ പാകിസ്താന്‍ തിരിച്ചയച്ചത്. മൂന്നു ദിവസത്തിനു ശേഷമാണ് പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തിയത്.
പാക് സൈന്യം മാന്യമായാണ് പെരുമാറിയതെന്നും വസ്ത്രങ്ങളും സ്‌കൂള്‍ ബാഗും സമ്മാനിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കയ ശേഷമാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം മടക്കി അയച്ചിരുന്നു. മധുരപലഹാരങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ചായിരുന്നു ബാലനെ സൈന്യം തിരിച്ചേല്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























