സൈലേഷ് നായക് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. സൈലേഷ് നായകിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു. മലയാളി ശാസ്ത്രഞ്ജനായ ഡോ.കെ. രാധാകൃഷ്ണന്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ബുധനാഴ്ച വിരമിച്ചതിനെ തുടര്‍ന്നായിരുന്നു സൈലേഷിന്റെ അപ്രതീക്ഷിത നിയമനം. പകരം ആളെ കണ്ടെത്തുന്നതുവരെയായിരിക്കും സൈലേഷ് നായകിന് ചുമതല.
ഗുജറാത്ത് നവാസരി ബില്ലിമോറക്കാരനാണ് സൈലേഷ് നായക്. ഐ.എസ്.ആര്‍.ഒയുടെ ചുമതല ഏറ്റെടുക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























