പാചക വാതക സിലിണ്ടറിനുള്ള സബ്‌സിഡി തുക ഇന്നുമുതല്‍ ബാങ്കിലൂടെ

ഇന്നു മുതല്‍ പാചക വാതക സിലിണ്ടറിനുള്ള സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഈ തുക ഉപയോഗിച്ച് മാര്‍ക്കറ്റ് വിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങാവുന്നതാണ്.എന്നാല്‍ സബ്‌സിഡി തുക അധാര്‍ അക്കൗണ്ട് വഴി ബന്ധിപ്പിക്കണമെന്ന് ഇപ്പോള്‍ നിര്‍ബന്ധമില്ല.
കഴിഞ്ഞ നവംബറില്‍ രാജ്യത്തെ 54 ജില്ലകളില്‍ വിജയകരമായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 14.2 കിലോ ഭാരമുള്ള 12 സിലിണ്ടറുകളും അഞ്ചു കിലോയുടെ 34 മിനി സിലിണ്ടറുകളുമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. പദ്ധതിയില്‍ ചേര്‍ന്നവര്‍ ആദ്യ ബുക്കിംങ് നടത്തുമ്പോള്‍ സബ്‌സിഡി പണം അക്കൗണ്ടില്‍ എത്തിച്ചേരും. സിലിണ്ടര്‍ ലഭിച്ചുകഴിഞ്ഞ് അടുത്തതിനുള്ള തുകയും അക്കൗണ്ടിലേക്ക് വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























