ഘര്‍ വാപസി മോദി സര്‍ക്കാരിന്റെ പദ്ധതിയല്ലെന്ന് വെങ്കയ്യ നായിഡു

ഘര്‍ വാപസി മോദി സര്‍ക്കാരിന്റെ പദ്ധതിയല്ലെന്നും മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം. വെങ്കയ്യനായിഡു പറഞ്ഞു. പ്രധാനമന്ത്രിയുടെ ജനപ്രിയ വികസന പരിപാടികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും സര്‍ക്കാരിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊടുക്കാനുമുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണിതെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍, മുസ്‌ളിം മതസ്ഥാപനങ്ങള്‍ക്ക് മതപരിവര്‍ത്തനത്തിന് സ്വാതന്ത്ര്യമുള്ളതുപോലെ ഹിന്ദു സംഘടനകള്‍ക്കുമുണ്ട്. ആര്‍.എസ്. എസിനും വേണമെങ്കില്‍ ഇതാകാം. സര്‍ക്കാര്‍ ഇതിനൊന്നും എതിരല്ല. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുള്ളത്. ഇതില്‍ അഞ്ചും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണുണ്ടായത്. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു സര്‍ക്കാരുകളാണ് മറ്റുള്ളവ. മതംമാറുന്നതും തിരിച്ചുവരുന്നതും വ്യക്തിയില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























