മുപ്പത്തിരണ്ട് സൈറ്റുകള്‍ ബ്‌ളോക്ക്ഡ്

രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 32 സൈറ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞു. ഭീകരവിരുദ്ധ സേനയുടെ അഭ്യര്‍ത്ഥന കൂടാതെ നിരീക്ഷണം കൂടി ലക്ഷ്യമിട്ടാണ് നടപടി.
വിവര ശേഖരണം, വീഡിയോ പങ്കിടല്‍, സോഫ്റ്റ്‌വെയര്‍ വികസനം തുടങ്ങിയ മേഖലകളെ ബാധിക്കുന്ന നടപടിയെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളെത്തി.
വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം ഡിസംബര്‍ 16നാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നിരോധിക്കുന്ന യു.ആര്‍.എല്ലുകളുടെ ലിസ്റ്റില്‍ ആര്‍ക്കൈവ് ഡോട്ട് ഓര്‍ഗും വിമിയോ ഡോട്ട് കോമും ഉള്‍പ്പെടുന്നു.
ഓണ്‍ലൈനിലൂടെ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതും നിരോധനത്തിന് കാരണമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























