മോഡിയുടെ സര്‍ക്കാര്‍ നല്ലെതെന്ന് സര്‍വേ റിപ്പോര്‍ട്ട്

മോഡിയെ രാജ്യത്തിന്റെ രക്ഷകനായി ജനങ്ങള്‍ ഇപ്പോഴും കാണുന്നതായി സര്‍വേ റിപ്പോര്‍ട്ട്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂണെ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ ഇപ്‌സോസും ടൈംസ് ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷ മോഡിയിലാണെന്ന് വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ 15ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ് ഏഴുമാസവും അഞ്ചു ദിവസവും പിന്നിടുമ്പോഴും നഗരങ്ങളിലെ മധ്യ വര്‍ഗത്തിനിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് തെളിവാണിത്. മോദി സര്‍ക്കാര്‍ ഇതുവരെ നല്ല ഭരണം കാഴ്ചവച്ചെന്നും ഇനിയും അങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തെ എട്ടു വന്‍ നഗരങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വിലയിരുത്തുന്നു. അതേസമയം വികസന അജണ്ടയെ സംഘപരിവാര്‍ തങ്ങളുടെ ചെയ്തികളിലൂടെ അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പങ്കെടുത്തവരില്‍ നാലില്‍ മൂന്ന് ഭാഗവും മോദി സര്‍ക്കാരിന് അനുകൂലമായാണ് പ്രതികരിച്ചത്.
സംഘപരിവാര്‍ സംഘടനകളുടെ പെരുമാറ്റം സര്‍ക്കാരിന്റെ വികസന അജണ്ടയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഭൂരിപക്ഷം പേരും (62%) പ്രതികരിച്ചത്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 1200 പേര്‍ക്കിടയില്‍ ഡിസംബര്‍ 27നും 28നുമായാണ് സര്‍വേ നടത്തിയത്. വിവിധ ചോദ്യങ്ങള്‍ക്ക് വിവിധ നഗരങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളില്‍ കാര്യമായ അന്തരമുണ്ട്. ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ഭൂരിഭാഗം പേരേയും മോദി സര്‍ക്കാര്‍ ആകര്‍ഷിച്ചിട്ടില്ല. അഹമ്മദാബാദും ബംഗലൂരുവുമാണ് മോദി സര്‍ക്കാരിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുന്നത്.
അധികാരത്തിലേറിയപ്പോള്‍ ഉണ്ടായിരുന്ന പോലെ തന്നെ ഇപ്പോഴും ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നല്ല പ്രതീക്ഷയുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. 78 ശതമാനം പേരും സര്‍ക്കാര്‍ അധികാരമേറ്റ സമയത്തുണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴും നിലനിര്‍ത്തുന്നു. 18 ശതമാനം പേര്‍ക്കു മാത്രമാണ് പ്രതീക്ഷയ്ക്കു മങ്ങലേറ്റത്. ഈ പ്രതീക്ഷകളായിരിക്കും മോദി സര്‍ക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























