അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം

അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനിക ആക്രമണം. ഇന്നു പുലര്‍ച്ചെയായിരുന്നു വെടിവയ്പ്. രണ്ട് ദിവസത്തിനുള്ളിലെ മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഇസ്‌ലാമബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമിഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.
സാംബ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ പ്രദേശവാസിയായ ഒരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയില്‍ സാംബ മേഖലയില്‍ ബിഎസ്എഫ് നടത്തിയ വെടിവയ്പ്പില്‍ നാല് പാക്കിസ്ഥാന്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി. പെട്രോളിങ് സംഘത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു ഭടന്‍ കൊല്ലപ്പെട്ടതോടെയാണ് ബിഎസ്എഫ് തിരിച്ച് വെടിവച്ചത്. പാകതിസ്ഥാന്റെ അതിക്രമം ഇന്ത്യ കൈയും കെട്ടി നോക്കി നില്‍ക്കില്ലന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























