വധേരയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേരയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2005 മുതലുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ നല്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ ഡിഎല്‍എഫിന് ഭൂമി മറിച്ചുവിറ്റ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പ്രിന്‍സിപ്പല്‍ ഓഫിസറോട് നേരിട്ടു ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കി. വധേരയുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഡിഎല്‍എഫിന്റെ ഭൂമിയിടപാടുകളില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് വധേരയ്‌ക്കെതിരേയുള്ള പ്രധാന ആരോപണം. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ മനേസറില്‍ 3.53 ഏക്കര്‍ ഭൂമിയും രാജസ്ഥാനില്‍ 470 ഏക്കര്‍ ഭൂമിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡി.എല്‍.എഫിന്റെ ഹരിയാനയിലെ ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസുമായുള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് തേടുന്നത്. ഡി.എല്‍.എഫുമായി ചേര്‍ന്നുള്ള ഭൂമിയിടപാട് ഉള്‍പ്പെടെയുള്ള ഭൂമി കൈമാറ്റ, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ പേരില്‍ ഇതാദ്യമായാണ് വാദ്രക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























