പഴയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടന്‍ പുതുക്കണം

കൈ കൊണ്ട് എഴുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൈയിലുള്ളവര്‍ അവ അടിയന്തിരമായി പുതുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചില രാജ്യങ്ങളില്‍ ആറു മാസത്തില്‍ താഴെ വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടില്‍ രണ്ടു പേജില്‍ താഴെ മാത്രം ബാക്കിയുള്ള പാസ്‌പോര്‍ട്ട് എന്നിവയും സ്വീകാര്യമല്ലാത്തതിനാല്‍ അവയും പുതുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ (എം.ആര്‍.പി) ഉപയോഗിക്കാനുള്ള അവസാന തീയതിയായി 2015 നവംമ്പര്‍ 24 ആണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) നിശ്ചയിച്ചിരിക്കുന്നത്. കൈകൊണ്ടെഴുതിയതും പശ ഉപയോഗിച്ച് ഫോട്ടോ ഒട്ടിച്ചതുമായ പാസ്‌പോര്‍ട്ടുകളെയാണ് മെഷീന്‍ റീഡബിള്‍ അല്ലാത്തവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015 നവംബര്‍ മുതല്‍ ഇത്തരം പാസ്‌പോര്‍ട്ടുകളില്‍ വിസ ഇഷ്യു ചെയ്യുകയോ മറ്റു രാജ്യത്തേക്കു പ്രവേശിപ്പിക്കുകയോ ഇല്ല.
2001 ന് മുമ്പ് ഇഷ്യു ചെയ്തവ പ്രത്യേകിച്ച് 1990 കളുടെ മധ്യത്തില്‍ ഇഷ്യു ചെയ്ത 20 വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിള്‍ അല്ലാത്തവയില്‍ ഉള്‍പ്പെടുന്നവയാണ്. 2001 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളാണു നല്‍കുന്നത്. ഏകദേശം 6 കോടി ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ട് നേടിയിട്ടുള്ളതായാണ് 2014 നവംബറിലെ കണക്കുകള്‍ കാണിക്കുന്നത്.
ഇതില്‍ 2.86 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ കൈ കൊണ്ട് എഴുതിയിട്ടുള്ളവയാണ്. 2015 നവംബര്‍ 24ന് ശേഷവും കാലാവധിയുള്ള ഇത്തരം പാസ്‌പോര്‍ട്ട് കൈയിലുള്ളവര്‍ മുന്‍കൂട്ടി ഇവ പുതുക്കുന്നതാണ് ഉചിതമെന്നു മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ആറു മാസത്തില്‍ കുറവ് കാലാവധിയുള്ള പാസ്‌പോര്‍ട്ടില്‍ പല രാജ്യങ്ങളും വിസ അനുവദിക്കില്ലെന്നതിനാല്‍ അതിന് മുമ്പ് തന്നെ പുതുക്കാന്‍ ശ്രദ്ധിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.രണ്ടു പേജുകളെങ്കിലും കാലി ഇല്ലെങ്കില്‍ ചില രാജ്യങ്ങള്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ല.
പാസ്‌പോര്‍ട്ടില്‍ അധിക പേജുകള്‍ ചേര്‍ക്കാനുള്ള വകുപ്പില്ലാത്തിനാല്‍ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ പുതുക്കുകയോ നിരന്തരം യാത്ര ചെയ്യുന്നവര്‍ 64 പേജുകളുള്ള ജംബോ പാസ്‌പോര്‍ട്ട് കരസ്ഥമാക്കുകയോ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യയിലെ 1800 258 1800 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ \'പാസ്പോര്‍ട്ട്ഇന്‍ഡ്യ.ജിഒവി.ഇന്‍\'എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. വിദേശത്തുള്ളവര്‍ അതത് എംബസികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























