ഇന്ധനവില വീണ്ടും കുറയാന്‍ സാധ്യത

അസംസ്‌കൃത എണ്ണയ്ക്ക് വില ക്രമാതീതമായി കുറയുന്നതിന്റെ പശ്ചാത്തലത്തില്‍, പെട്രോള്‍-ഡീസല്‍ വില വീണ്ടും കുറച്ചേക്കും. ലിറ്ററിന് ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കാര്യത്തില്‍ എണ്ണക്കമ്പനികള്‍ ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ചയാണ്, ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതിനു കാരണമെന്ന് എണ്ണക്കമ്പനികള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എട്ടു തവണയാണ് പെട്രോളിന് വില കുറഞ്ഞത്, ഡീസലിന് നാലു തവണയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























