വധേരയുടെ ഭൂമി ഇടപാട് : പുനരന്വേഷണത്തിന് ഉത്തരവിട്ടു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബേര്‍ട്ട് വധേരയുള്‍പ്പെട്ട വിവാദ ഭൂമി ഇടപാട് കേസ് പുനരന്വേഷിക്കുവാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുഡ്ഗാവിലെ ഡിഎല്‍എഫ് കമ്പനി 350.17 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇന്നലെയാണ് വധേരയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഭൂമി ഇടപാടുകളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്.
2005 മുതലുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ നല്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ ഡിഎല്‍എഫിന് ഭൂമി മറിച്ചുവിറ്റ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പ്രിന്‍സിപ്പല്‍ ഓഫിസറോട് നേരിട്ടു ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കി. വധേരയുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഡിഎല്‍എഫിന്റെ ഭൂമിയിടപാടുകളില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് വധേരയ്‌ക്കെതിരേയുള്ള പ്രധാന ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























