മുംബൈയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു; ജനങ്ങള്‍ പ്രതിഷേധവുമായി ട്രാക്കിലിറങ്ങി

മുംബൈയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി.
സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി നിരത്ത് കയ്യടക്കുകയായിരുന്നു.
രോഷാകുലരായ യാത്രക്കാര്‍ പോലീസ് വാഹനത്തിന് തീകൊളുത്തുകയും ചെയ്തു. ദിവ സ്‌റ്റേഷനു സമീപമാണ് പ്രതിഷേധം അക്രമാസക്തരായത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സിഗ്‌നല്‍ തകരാര്‍ ഉണ്ടായത്.
ട്രെയിനുകള്‍ വൈകിയതോടെ സിഎസ്ടി, കല്യാണ്‍ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ കല്ലേറുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























