കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്, തിരിച്ചടിച്ച് ഇന്ത്യ

കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയും പാക്ക് റേഞ്ചേഴ്‌സും തമ്മില്‍ രൂക്ഷ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നുണ്ട്. മോട്ടോര്‍ ഷെല്ലുകളും തോക്കും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു.
സാംബ, ഹീരാനഗര്‍ സെക്ടറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്‌സിനു പകരം പാക്ക് സൈന്യം എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിനു കനത്ത തിരിച്ചടി കൊടുക്കാന്‍ ബിഎസ്എഫിനോടു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പാക്ക് സേന വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് പറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























