യുപി മുഖ്യനും പണികിട്ടി : പികെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടുവെന്ന് അഖിലേഷ്

സോഷ്യല്‍ മീഡിയയിലെല്ലാം ഇപ്പോള്‍ താരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ്. അഖിലേഷ് യാദവ് പറഞ്ഞ ഒരു മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപടരുന്നത്. ആമീര്‍ഖാന്‍ ഹിറ്റ് ചിത്രമായ പികെയുടെ വ്യാജന്‍ കണ്ടെന്ന അഖിലേഷ് യാദവിന്റെ ആരോപണമാണ് ചര്‍ച്ചയായി മാറികൊണ്ടിരിക്കുന്നത്. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ അഖിലേഷിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം 31ന് നടന്ന വര്‍ത്താസമ്മേളനത്തിലാണ് അഖിലേഷ് ഈ അബദ്ധം മാധ്യമങ്ങളോട് പറഞ്ഞത്.
ആമീര്‍ ഖാന്റെ പികെ കാണാനായി എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. സിനിമ ഞാന്‍ കുറച്ച് ദിവസം മുമ്പ് ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിരുന്നു. പക്ഷേ ഇന്നലെ രാത്രിയാണ് പികെ എനിക്ക് കാണാനായത്. ഈ ചിത്രം എനിക്ക് ഏറെ ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണമെന്നതിനാല്‍ സംസ്ഥാനത്ത് പികെയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്\'.
പികെ സിനിമക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് അഖിലേഷ് ഇങ്ങനെ പറഞ്ഞത്. യുപി മുഖ്യമന്ത്രിയുടെ ഇത്തരമൊരു മണ്ടത്തരം ആരും പ്രതീക്ഷിച്ചു കാണില്ല . ചിത്രത്തിന് വിനോദ നികുതി ഇളവ് നല്‍കുന്ന കാര്യം ചര്‍ച്ച നടത്തിയ പത്രസമ്മേളനത്തിലാണ് അഖിലേഷിന് നാവ് പിഴച്ചത്.ഡൗണ്‍ലോഡ് ചെയ്യാന്‍ യുപി മുഖ്യന് യു.എഫ്.ഒ ലൈസന്‍സ് ഉണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























