ബിഹാറില്‍ ജപ്പാനീസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി

ദല്‍ഹിയിലെ കൂട്ടമാനഭംഗത്തിന് ശേഷം മറ്റൊരു വിദ്യാര്‍ഥിനി കൂടി കൂട്ടമാനഭംഗത്തിനിരയായി. ബിഹാറിലെ ഗയയിലാണ് ജപ്പാനീസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട്് പേരെ പോലീസ് അറസ്റ്റു ചെയ്തതായാണ് റിപ്പോര്‍ട്ട് . കൊല്‍ക്കത്തയില്‍ നിന്നും ഗയയില്‍ നിന്നുമുള്ള പോലീസിന്റെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്. ജപ്പാന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം ലോകം അറിഞ്ഞത്.
ജപ്പാനില്‍ നിന്നും പഠനത്തിനായി ഇന്ത്യയിലെത്തിയ പെണ്‍കുട്ടി കൊല്‍ക്കത്തയില്‍ വച്ച് വസീം എന്നയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇയാള്‍ക്ക് ജപ്പാനീസ് ഭാഷ അറിയാവുന്നതിനാല്‍ പെണ്‍കുട്ടിയെ സഹായിക്കാമെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന 76,000 രൂപ തട്ടിയെടുക്കുകയും ചെയ്ത ശേഷം യുവതിയെ ഗയയിലുള്ള സഹോദരങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്് കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























