പരസ്യമായി മലവിസര്‍ജനം നടത്തിയതിന് യുവതിയുടെ നാക്ക് മുറിച്ച് മാറ്റി

പരസ്യമായി മലവിസര്‍ജനം ചെയ്താല്‍ ഒരു സ്ത്രീയ്ക്ക് ഇതിലും കൂടുതല്‍ എന്ത് ശിക്ഷ കിട്ടാന്‍. ബീഹാറിലാണ് ഇത്തരമൊരു മോശമായ സംഭവം നടന്നിരിക്കുന്നത്. പരസ്യമായി മലവിസര്‍ജനം നടത്തിയ യുവതിയുടെ നാക്ക് അയല്‍വാസി മുറിച്ചുനീക്കുകയായിരുന്നു. ബീഹാറിലെ വൈശാലി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുസുമാ ദേവിയെന്ന സ്ത്രീ സ്വന്തമായി ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരന്റെ സ്ഥലം ഇതിനായി തിരഞ്ഞെടുത്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം.
പ്രകോപിതനായ ഇയാള്‍ കുസുമത്തെ പിടികൂടി പകുതി നാക്ക് മുറിക്കുകയും ചെയ്തു. കുസുമത്തിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇവരുടെ അയല്‍വാസി ഭാഗവത് പസ്‌വാനെതിരെ പോലീസ് കേസെടുത്തു . ഇയാള്‍ യുവതിയെ അകാരണമായി മര്‍ദിച്ചശേഷം നാക്ക് മുറിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രണ്ട് കുടുംബങ്ങളും തമ്മിലുള്ള പൂര്‍വ വൈരാഗ്യമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























