കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം തുടങ്ങി; ലക്ഷ്യം ഇന്ത്യന്‍ ഗ്രാമങ്ങള്‍; തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം

കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം തുടങ്ങി. കത്‌വയും സാംബയിലും കനത്ത വെടിവയ്പ് തുടരുന്നു. ഇന്നലെ രാത്രി മുതല്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ഇന്ന് പുലര്‍ച്ച വരെ തുടര്‍ന്നു. പിന്നീട് വീണ്ടും വെടിവയ്പ്പ് പുനരാരംഭിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ വെടിവെയ്പ് തുടരുന്നത്.
അതിര്‍ത്തി ജില്ലകളായ കത്‌വ, സാംബ എന്നിവിടങ്ങളിലാണ് ശക്തമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ഗ്രാമവാസിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ശക്തമായ രീതിയില്‍ തിരിച്ചടിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബിഎസ്എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ടാങ്ദറില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷസാഹര്യങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























