അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അതിര്‍ത്തിവില്ലേജുകളും സൈനികപോസ്റ്റുകളും ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍ സൈന്യം ഇന്നലെ പുലര്‍ച്ചെ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഒരു കുട്ടിയുള്‍പ്പെടെ 13 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അതിര്‍ത്തിയില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പി ച്ചുതുടങ്ങി.
ഷെല്ലാക്രമണത്തെയും മറ്റും ചെറുക്കുന്നതിനിടെ ഉണ്ടായ കാട്ടുതീയില്‍പ്പെട്ടു രണ്ടു സൈനികര്‍ മരിച്ചു. നാലു പേര്‍ക്കു പൊള്ളലേറ്റു. വടക്കന്‍ കാഷ്മീരില്‍ കൈവശ രേഖയ്ക്കു സമീപം തംഗ്ധര്‍ സെക്ടറിലാണു കാട്ടുതീയുണ്ടായത്. ഇതു നിയന്ത്രിക്കാനായി പോയ സംഘത്തിലെ സൈനികരാണു മരിച്ചത്. ഇവര്‍ നിന്നിരുന്ന പ്രദേശത്തിനു നാലുചുറ്റും തീ അതിവേഗം പടരുകയായിരുന്നു. പരിക്കേറ്റ രണ്ടു സൈനികരുടെ നില ഗുരുതരമാണ്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ഷെല്ലാക്രമണത്തിലാണു ജമ്മുവിലെ കഠുവ ജില്ലയില്‍ മാംഗു ചാക് വില്ലേജിലെ തോറിദേവി കൊല്ലപ്പെട്ടത്. നൂറുകണക്കിനു വീടുകള്‍ക്കു കേടുപാടു സംഭവിച്ചു. സാംബ, കഠുവ ജില്ലകളിലെ 1,400 പേരെ സൈന്യം സുരക്ഷിത താവളങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായി ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാകേഷ് ശര്‍മ പറഞ്ഞു.
പാക് ഷെല്ലാക്രമണം തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഗ്രാമവാസികളെയും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ടാണു പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നത്. സാംബയിലും കഠുവയിലെ ഹീരനഗറിലുമാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണു പാക് സൈന്യം കന്‍ഹയ സൈനിക പോസ്റ്റിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ബിഎസ്എഫ് പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ നീണ്ടു. പരിക്കേറ്റവരെ കത്തുവയിലെ ജിഎംഎസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുവര്‍ഷപ്പുലരിയില്‍ പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേന ന ടത്തിയ പ്രത്യാക്രമണത്തില്‍ നാലു പാക് സൈനികര്‍ മരിച്ചിരുന്നു. സൈനികരുടെ മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ പാക് സൈന്യം വെള്ളക്കൊടി ഉയര്‍ത്തിക്കാട്ടിയതിനെത്തുടര്‍ന്ന് ബിഎസ്എഫ് പ്രത്യാക്രമണം നിര്‍ത്തിവച്ചെങ്കിലും രണ്ടാം തീയതി പുലര്‍ച്ചെ പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തി.
അറുപതോളം തീവ്രവാദികള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തയാറെടുത്തു നില്ക്കുകയാണെന്നു ബിഎസ്എഫ് ഐജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്മുതല്‍ ഒക്ടോബര്‍വരെ ജമ്മു കാഷ്മീരിലെ കൈവശ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമായി പാക്കിസ്ഥാന്‍ 562 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്. അഞ്ചു ജവാന്മാര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്കു പരിക്കേറ്റു. ഇതിനിടെ 32,000 പേരെ പുനരധിവാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























