ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി ആംആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, സ്ഥാനാര്‍ഥിയുടെ കാറ് കത്തിച്ചു

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ബി.ജെ.പി ആംആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനു പിന്നാലെ ആംആദ്മി സ്ഥാനാര്‍ത്ഥി സഹി റാമിന്രെ കാര്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി.
തെക്കന്‍ ഡല്‍ഹിയിലെ തുഗ്‌ളക്കാബാദില്‍ ഒരു ഹിന്ദി വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദമാണ് കയ്യാങ്കളിയിലും അക്രമത്തിലും എത്തിയത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി ആംആദ്മി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം ഉന്തുംതള്ളിലും കല്ലേറിലും കലാശിക്കുകയായിരുന്നു. പൊലീസ് എത്തി ഇരു വിഭാഗത്തെയും പിരിച്ചുവിട്ടെങ്കിലും പിന്നാലെ സഹി റാമിന്രെ കാര്‍ ചിലര്‍ കത്തിക്കുകയായിരുന്നു. ആംആദ്മിയുടെ തുഗ്‌ളക്കാബാദ് സ്ഥാനാര്‍ത്ഥിയാണ് സഹി റാം. ബി.ജെ.പി പ്രവര്‍ത്തകരാണ് കാര്‍ കത്തിച്ചതെന്ന് ആരോപിച്ച് ആംആദ്മി ഗോവിന്ദ്പുരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























