കള്ളപ്പണ ഇടപാടും കസ്റ്റംസ് വെട്ടിപ്പും കണ്ടെത്താന്‍ പുതിയ ഇന്റലിജന്‍സ് യൂണിറ്റ്

കള്ളപ്പണ ഇടപാടുകളും കസ്റ്റംസ് വെട്ടിപ്പും കണ്ടെത്താന്‍ ഏഴ് വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് യൂണിറ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കസ്റ്റംസ് ഓവര്‍സീസ് ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് എന്ന പേരിലാണ് യൂണിറ്റ് സ്ഥാപിക്കുക.
കൊളംബോ (ശ്രീലങ്ക), ഢാക്ക(ബംഗ്‌ളാദേശ്), ബാങ്കോക്ക്(തായ്‌ലന്‍ഡ്) എന്നീ രാജ്യങ്ങളിലാണ് യൂണിറ്റുകള്‍ ആരംഭിക്കുക. വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തുന്നത് തടയുന്നതിനാവും ഈ ഇന്റലിജന്‍സ് യൂണിറ്റുകള്‍ പ്രാമുഖ്യം നല്‍കുക. ബീജിങ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലാണ് ചൈനയിലെ രണ്ട് യൂണിറ്റുകള്‍ സ്ഥാപിക്കുക. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റാവും യൂണിറ്റിന് നേതൃത്വം നല്‍കുക. ഇത് കൂടാതെ ബ്രസീലിലെ ബ്രസീലിയ, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ എന്നിവിടങ്ങളിലും രണ്ട് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇബ്‌സയുടെ ചട്ടക്കൂടില്‍ നിന്നാണ് ഈ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ധനവിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























