പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യത

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികള്‍ വൈകാതെ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. എണ്ണക്കമ്പനികളുടെ വില അവലോകന യോഗം ഇന്നോ നാളയോ നടക്കും.
അതില്‍ വില കുറയ്ക്കുന്നതിന്റെ തീരുമാനം ഉണ്ടായേക്കാം. ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോള്‍ അതിനുള്ള സാധ്യത തെളിഞ്ഞുവരുന്നതായി സൂചന. എന്നാല്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വിലകുറയ്ക്കാന്‍ തയാറാകുമോ എന്ന സംശയവുമുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 45 ഡോളറില്‍ എത്തിയിട്ടും അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഭരണത്തില്‍ എത്തിയിട്ട് മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നില്ല വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























