നാസിക്കില്‍ സൈനികര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

മുംബൈ പോലീസ് എന്ന സിനിമയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനെത്തിയ പട്ടാളക്കാരെ പ്രിഥിരാജും ജയസൂര്യയും അതി വിദഗ്തമായി നേരിടുന്നുണ്ട്. ഇത് സിനിമയിലേ പറ്റു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ സൈനികര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് അടിച്ച് തകര്‍ത്തു.
സൈനികനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ജവാന്‍മാര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ഇരുപതോളം സൈനികര്‍ ചേര്‍ന്നാണ് സ്‌റ്റേഷന്‍ അക്രമണം നടത്തിയത്. ആക്രമണത്തില്‍ വനിതകളടക്കം നിരവധി പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. പലരും ആശുപത്രിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























