സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഷാസിയ ഇല്‍മി

ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെതിരേ ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. നേതൃത്വവുമായി കലഹിച്ച് എതിര്‍പാളയത്ത് ചേക്കേറിയ ഷാസിയാ ഇല്‍മിയെ ബിജെപി കെജ്രിവാളിനെതിരേ ഡല്‍ഹിയില്‍ പരീക്ഷിച്ചേക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നിഷേധവുമായി ഇല്‍മി തന്നെ രംഗത്ത് എത്തിയത്.
താന്‍ ഒരിടത്തു നിന്നും മത്സരിക്കാനില്ലെന്നും അവര്‍ ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാഷണല്‍ ഡിഫന്‍സ് കോളേജിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നതിനാല്‍ തനിക്ക് മാധ്യമങ്ങളുടെ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്നലെ രാത്രി അവര്‍ ട്വീറ്റ് ചെയ്തു.
ഒരു ഇന്ത്യാക്കാരി എന്ന നിലയില്‍ എവിടെ നിന്നും മത്സരിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഇന്നലെ കെജ്രിവാളിന്റെ ഇക്കാര്യത്തിലെ പ്രതികരണം. ന്യൂഡല്‍ഹി മണ്ഡലത്തിലാണ് കെജ്രിവാള്‍ മത്സരിക്കുന്നത്. കിരണ്‍ വാലിയ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും മത്സരിക്കാനാണ് ഷാസിയാ ഇല്‍മി താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ആപ് അവരെ ഉപയോഗിച്ചത് ഗസിയാബാദില്‍ സീറ്റ് നല്‍കിയായിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് അവര്‍ രാജി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.കെ. പുരത്തുനിന്ന് മത്സരിച്ച ഷാസിയാ ഇല്‍മി 326 വോട്ടിനാണ് തോറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























