ഹരിശങ്കര്‍ ബ്രഹ്മ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍

ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിശങ്കര്‍ ബ്രഹ്മ നിയമിതനാകും. കമ്മിഷണര്‍ പദവിയില്‍ നിന്ന് വി.എസ്. സമ്പത്ത് ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
അറുപതുകാരനായ ഹരിശങ്കര്‍ ആന്ധ്രപ്രദേശ് കേഡറിലെ 75 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അസാം സ്വദേശിയായ അദ്ദേഹം കേന്ദ്രത്തില്‍ ഊര്‍ജ്ജ സെക്രട്ടറി ഉള്‍പ്പെടെയുള്ള പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെ.എം. ലിംഗ്‌ദോയ്ക്ക് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് എത്തുന്ന ആളാണ് ഹരിശങ്കര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























