ഡല്‍ഹിയിലെ പള്ളി ആക്രമണം: രണ്ടു പേര്‍ അറസ്റ്റില്‍

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പൂരില്‍ ഔര്‍ ലേഡി ഓഫ് ഗ്രേസസ് പള്ളി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ്പൂര്‍ സ്വദേശികളായ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മദ്യലഹരിയില്‍ പ്രതികള്‍ പള്ളി തകര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
ബുധനാഴ്ച പുലര്‍ച്ചെയാണ് പള്ളിക്കെതിരേ ആക്രമണമുണ്ടായത്. പള്ളിയുടെ കോമ്പൗണ്ടിലുള്ള രൂപക്കൂട് അടിച്ചു തകര്‍ത്ത അക്രമികളുടെ ദൃശ്യം പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പൂര്‍ണമായും പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഏഴാഴ്ചയ്ക്കുള്ളില്‍ ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്കെതിരേ നടക്കുന്ന നാലാമത്തെ ആക്രമണ സംഭവമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























