കെജ്‌രിവാളിനെ ഒതുക്കാന്‍ അതേ നാണയം... അണ്ണാ ഹസാരെയുടെ പ്രിയങ്കരിയും ആദ്യ വനിതാ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍ നിരക്കാരിലൊരാളും ഇന്ത്യയിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരായിട്ട് മത്സരിക്കും.
ഇതിന് മുന്നോടിയായി കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും കിരണ്‍ ബേദിയെന്നാണ് സൂചന. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ എന്നിവരുടെ സാനിധ്യത്തിലാണ് കിരണ്‍ ബേദിയുടെ പാര്‍ട്ടി പ്രവേശം.
40 വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചുവെന്നും എന്നാല്‍ തന്റെ സീനിയോറിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചുവെന്നും പാര്‍ട്ടി അംഗത്വമെടുത്തുകൊണ്ട് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്നും ബേദി വ്യക്തമാക്കി.
കുറച്ചു നാളുകളായി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുവരികയായിരുന്നു കിരണ്‍ ബേദി. അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ജനലോക്പാല്‍ സമരങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം കിരണ്‍ ബേദിയും മുന്‍ നിരയിലുണ്ടായിരുന്നു. പിന്നീട് അരവിന് കെജ് രിവാളും സംഘവും ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അണ്ണ ഹസാരെയ്‌ക്കൊപ്പമാണ് ബേദി നില കൊണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കിരണ്‍ ബോദി രംഗത്തിറങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























